Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colorful Wonderland

Wayanad

കാ​ന​ന കാ​ഴ്ച​ക​ളു​ടെ വ​ർ​ണ വി​സ്മ​യ​മൊ​രു​ക്കി മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ലെ പാ​ത​യോ​രം

മാ​ന​ന്ത​വാ​ടി: ന​ഗ​ര​ത്തി​ലെ പാ​ത​യോ​ര​ങ്ങ​ളി​ൽ കാ​ന​ന കാ​ഴ്ച​ക​ളു​ടെ വ​ർ​ണ വി​സ്മ​യ​മൊ​രു​ങ്ങി. മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യു​ടെ പ​രി​സ​ര​മാ​ണ് വ​ന​വു​മാ​യി ബ​ന്ധ​പെ​ട്ട ചി​ത്ര​ങ്ങ​ളാ​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. വൈ​ൽ​ഡ് ലൈ​ഫ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ, ഡ​ബ്ലി​ൻ സൂ ​എ​ന്നീ സം​ഘ​ട​ന​ക​ൾ വ​നം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​ള്ള മ​തി​ൽ കാ​ൻ​വാ​സാ​ക്കി​യാ​ണ് കാ​ന​ന​ഭം​ഗി​യു​ടെ വ​ർ​ണ വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്.

ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം മു​ത​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ് വ​രെ​യു​ള്ള 100 മീ​റ്റ​റോ​ളം വ​രു​ന്ന മ​തി​ൽ​കെ​ട്ട് മു​ഴു​വ​ൻ കാ​ന​ന ഭം​ഗി വി​ളി​ച്ചോ​തു​ന്ന ചി​ത്ര​ങ്ങ​ളാ​ൽ മ​നോ​ഹ​ര​മാ​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ബ​ത്തേ​രി ആ​സ്ഥാ​ന​മാ​യു​ള്ള പ​ര​സ്യ​ക​ലാ സ്ഥാ​പ​ന​ത്തി​ലെ ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ റെ​ജി, സു​ധീ​ഷ്, ബി​ന്ദു​മോ​ൾ, സു​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്ര​ങ്ങ​ൾ ഒ​രു​ങ്ങു​ന്ന​ത്.

ആ​ന​ത്താ​ര​ക​ൾ തു​റ​ന്നു കൊ​ടു​ക്കു​ക എ​ന്ന​താ​ണ് ചി​ത്ര​ങ്ങ​ൾ വ​ഴി ഇ​വ​ർ ന​ല്കു​ന്ന സ​ന്ദേ​ശം. ആ​ന​ക​ൾ ജ​ന വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ആ​ന​ത്താ​ര​ക​ൾ തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​താ​ണെ​ന്ന് ഇ​വ​ർ വി​ല​യി​രു​ത്തു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഇ​വ​ർ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​ടു​ത്ത ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ചി​ത്ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും.

Latest News

Corehub Up